Search
Close this search box.

കടയ്ക്കാവൂരിൽ വീണ്ടും വ്യാജമദ്യ വേട്ട: 3 പേർ അറസ്റ്റിൽ

eiPERAU39542

മണമ്പൂർ പാർത്തുക്കോണം, കടയ്ക്കാവൂർ തെക്കും ഭാഗം എന്നിവിടങ്ങിൽ നിന്ന് വ്യാജചാരായ വാറ്റിന് 3 പേർ പിടിയിൽ. പിടിയിലായവരിൽ നിന്ന് 3 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും പിടിച്ചെടുത്തു. കടയ്ക്കാവൂർ തെക്കും ഭാഗം പരാൻ വിള വീട്ടിൽ ശശിയുടെ മകൻ തുളസി (45) മണമ്പൂർ പുലിക്കുന്ന് പാലവിള വീട്ടിൽ ദാമോദരൻ മകൻ കവിരാജ് (35), മണമ്പൂർ പാർത്ത് കോണം പാലവിള വീട്ടിൽ തങ്കപ്പൻ മകൻ മനു (30) എന്നിവരാണ് അറസ്റ്റിലായത്. പാർത്ത് കോണത്ത് പരമ്പരാഗത രീതിയിലും തെക്കും ഭാഗത്ത് പ്രഷർ കുക്കറിലുമാണ് മാറ്റ് നടത്തിയിരുന്നത്. വാറ്റുപകരണങ്ങളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. കടയ്ക്കാവൂർ എസ്. എച്ച്. ഒ. അർ ശിവകുമാർ, എസ്.ഐ.മാരായ വിനോദ് വിക്രമാദിത്യൻ, മാഹീൻ, എ.എസ്.ഐ.മുരളീധരൻ, സന്തോഷ്, ഷിബു, രാജീവ്, മുകുന്ദൻ, മനോഹരൻ , ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

2 ദിവസം മുമ്പ് കടയ്ക്കാവൂർ പോലീസ് 300 ലിറ്റർ വ്യാജവാറ്റ് പിടികൂടിയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!