പൂവൻപാറ ആറ്റിലേക്ക് ചാടിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ആറ്റിലേക്ക് ചാടിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. ചെങ്കിക്കുന്നിൽ ജയമംഗലം വീട്ടിൽ അഖിൽ(30) ആണ് പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയത്. ഇന്ന് വൈകുന്നേരം 4 മണിയ്ക്കാണ് സംഭവം. യുവാവ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും നാട്ടുകാരുടെയും ഫയർ ഫോഴ്‌സിന്റെയും  സമയോചിതമായ ഇടപെടലിൽ ആറ്റിൽ നിന്ന് അഖിലിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് ഫയർ ഫോഴ്സ് ആമ്പുലൻസിൽ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ബിജു നോബിൾ കുട്ടൻ, നിതിൻ, വിനു ,അനീഷ്, സി.ആർ. ചന്ദ്രമോഹൻ, അനിമോൻ, മനു, നജ്മുദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.