Search
Close this search box.

വെഞ്ഞാറമൂട്ടിൽ 12 അംഗ സംഘം മുഖം മൂടി ധരിച്ചെത്തി ഹോട്ടൽ അടിച്ചു തകർത്തെന്ന് പരാതി

eiMMQNO38975

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ 12 അംഗ സംഘം മുഖം മൂടി ധരിച്ചെത്തി ഹോട്ടൽ അടിച്ചു തകർത്തെന്ന് പരാതി. വെഞ്ഞാറമൂട് വെമ്പായം സ്വദേശി മിഥുലാജിന്റെ ഉടമസ്ഥതയിലുള്ള കീഴായിക്കോണം ശാലിനി ഭവനിലെ “മീൻചോല” റസ്റ്റോറന്റാണ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർത്തത്.

കഴിഞ്ഞ ദിവസം രാത്രി 11മണിയോടെയിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ 12 പേരടങ്ങുന്ന സംഘം ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റസ്റ്റോറന്റിലെ ജീവനക്കാരെയും ആഹാരം കഴിച്ചിരുന്നവരെയും വിരട്ടി ഓടിച്ച ശേഷമാണ് കടയ്ക്കുള്ളിൽ കടന്ന് അക്രമം നടത്തിയത്. കടയിലെ മുഴുവൻ സാധനങ്ങളും പൂർണമായും തല്ലിത്തകർത്തു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് പറയുന്നു. അക്രമികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കടയുടെ എതിർവശത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറയിൽ നിന്ന് അക്രമികളെ കുറിച്ച് ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ജംഗ്ഷന് സമീപം യുവാവിന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് തെരയുന്ന പ്രതിക്ക് ഈ കടയുമായുള്ള ബന്ധമാണോ ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നതായും ഇതിനെ ചുറ്റിപ്പറ്റിയും അന്വേഷണം ഊർജ്ജിതമാക്കിയതായും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ ബി. ജയൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!