Search
Close this search box.

അഞ്ചുതെങ്ങിൽ പൊതു ഓടയുടെ കോൺക്രീറ്റ് സ്ലാബ് കടത്താൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി

eiFKYDR60682

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ജംഗ്ഷനിൽ പി.ഡബ്ലു.ഡിയുടെ അധീനതയിലുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് രാത്രിയുടെ മറവിൽ കടത്താൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളിയിൽ മേരി ജസ്പിൻ ലാന്റിൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ള അഞ്ചുതെങ്ങ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ഓടയുടെ സ്ലാബ് ആണ് ജെസിബിയും ലോറിയും ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്.

റോഡു കലുങ്കിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കൊച്ചുമേത്തൻകടവിൽ അവസാനിക്കും. ഈ കടവും കലിങ്കും കേരള സർക്കാർ ചെറുകിട ജലസേചന വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പൊതുജന സംരക്ഷണത്തിനും ആരോഗ്യത്തിനും ആയി ഈ കടവിന് മുകളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകളാണ് ഞായറാഴ്ച പഞ്ചായത്ത്‌ അവധി ദിവസം രാത്രിയിൽ ഇളക്കിയെടുത്ത് പഞ്ചായത്തിന് സമീപത്തുള്ള മത്സ്യമാർക്കറ്റിന്റെ ഓട മൂടാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാരിൽ ചിലർ സ്ലാബ് ലോറിയിൽ കടത്തുന്ന വീഡിയോ പകർത്തി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊതുമുതൽ കടത്താൻ ശ്രമിച്ചതിന് പഞ്ചായത്ത്‌ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗത്ത്‌ നിന്നും തുടർ നടപടികൾ ഉണ്ടാവുമെന്നും അറിയിച്ചു.

വീഡിയോ:

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!