Search
Close this search box.

മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

ei6H1P360888

അണ്ടൂർക്കോണം: അണ്ടൂർക്കോണം ജംഗ്ഷന് സമീപം മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചുള്ളിമാനൂർ സ്വദേശി ഷിഹാവുദ്ദീൻ (54) നെയാണ് പോത്തൻകോട് പോലീസിൽ ഏൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി 7 മണി കഴിഞ്ഞാണ് സംഭവം.

പോത്തൻകോട് നിന്നും അണ്ടൂർക്കോണം ഭാഗത്തേക്കുപോയ കാർ അണ്ടൂർക്കോണം എ.കെ.ജി. സാംസ്കാരിക സമിതിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിർത്താതെ പോയ കാർ മറ്റ് ഇരുചക്രവാഹനങ്ങളെയും ഇടിച്ചിട്ടു. നാട്ടുകാർ കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോത്തൻകോട് പോലീസിൽ വിവരമറിയിച്ചു.  പോലീസ് സ്ഥലത്തെത്തി ഷിഹാവുദീനെ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി. നിർത്തിയിട്ടിരുന്ന എട്ട് ബൈക്കുകളിൽ കാർ ഇടിച്ചതായി നാട്ടുകാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!