Search
Close this search box.

ചിറയിൻകീഴിൽ ‘ലഹരിക്കെതിരെയും,  സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ തടയുന്നതിനും’ ബോധവത്കരണ ക്ലാസ്

eiDRFNF61125

ചിറയിൻകീഴ് : യുവ തലമുറയെ പിടിമുറുക്കുന്ന ലഹരിയിൽ നിന്ന് മുക്തമാവാനും സ്ത്രീകളും കുട്ടികളും നേരിടുന്ന അക്രമങ്ങൾ തടയുന്നതിനും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചിറയിൻകീഴ് ജനമൈത്രി പോലീസിന്റെയും കിഴുവിലം പഞ്ചായത്ത്‌ 15 ആം വാർഡിൽ സി.ഡി.എസിന്റേയും ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്ലാസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അൻസാർ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് പോലീസ് സബ് ഇൻസ്‌പെക്ടർ വി.എസ് വിനീഷ്, എ.എസ്.ഐ ജയകുമാർ, എ.എസ്.ഐ പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർ അരുൺ, ജനമൈത്രി ബീറ്റ് ഓഫീസർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ഡബ്ലിയു.സി.പി.ഒ ലീജ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനുള്ള സെൽഫ് ഡിഫൻസ് ക്ലാസ്സ്‌ നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!