അയിരൂരിൽ 6 വയസ്സുള്ള കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയിരൂർ : 6 വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ വില്ലേജിൽ ഇലകമൺ ദേശത്ത് കായൽപ്പുറം കല്ലിൽ തൊടിയിൽ വീട്ടിൽ വാവ എന്നു വിളിക്കുന്ന പ്രിൻസ് ( 30 ) ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തിൽ അയിരൂർ പോലീസ് ഇൻസ്പെക്ടർ രാജ് കുമാർ , എസ്.ഐ സജീവ്. ഡി , ജിഎസ്‌ഐ അജയകുമാർ വി.എസ് , ജിഎസ്‌ഐ അജയകുമാർ റ്റി , എ.എസ്‌.ഐ ശ്രീകുമാർ , പോലീസുകാരായ സിബി , ബ്രിജ് ലാൽ , അനുപമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു .