കരവാരം ആണ്ടിക്കോണം ഏലാ റോഡ്‌ കോൺഗ്രസ് പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി

കരവാരം : കരവാരം പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെട്ട ആണ്ടിക്കോണം ഏലാ റോഡ്‌ കോൺഗ്രസ് പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി.

വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതിരുന്ന റോഡ്‌ കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സഞ്ചാരയോഗ്യമാക്കിയത്. മണ്ഡലം പ്രസിഡന്റ് നിസാം തോട്ടയ്ക്കാട്, സജീവ്‌, ദേവദാസ്, വിവേകാനന്ദൻ, ജോയി, പ്രസാദ്, കുഞ്ഞിശങ്കരൻ, സൈനുദ്ദീൻ, ലാലി തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.