തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആറ് കോടിയില്‍പ്പരം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി

മംഗലപുരം : പണിപൂര്‍ത്തിയായ മൂന്ന് പദ്ധതികള്‍ ഉള്‍പ്പെടെ ആറ് കോടിയില്‍പ്പരം രൂപയുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിന് തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കം കുറിച്ചു.വി.ശശി എം.എല്‍.എ.യുടെ ഫണ്ട് ഒരുകോടി ഇരുപത് ലക്ഷം ചിലവ് ചെയ്ത പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു .നാലരക്കോടി ചിലവ് ചെയ്ത് നിര്‍മ്മിക്കുന്ന ആഡിറ്റോറിയം ബ്ലോക്കിന്‍റേയും ഡൈനിംഗ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനോദ്ഘാടനവും വി.ശശി എം.എല്‍.എ.നിര്‍വഹിച്ചു .ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ടാലന്‍റ്റ് ലാബ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധുവും ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് ബ്ലോക്കിന്‍റെ ഉദ്ഘാടനം പോത്തന്‍കോട് ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ.ഷാനിബാ ബീഗവും നിര്‍വഹിച്ചു .ഹൈസ്കൂള്‍ വിഭാഗം പ്രധാന മന്ദിരത്തിന്‍റെ നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു നിര്‍വഹിച്ചു . .ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധുവിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മംഗലപുരം പഞ്ചായത്ത് പ്രസിഡന്‍റ് വേങ്ങോട് മധു,പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലന്‍ നായര്‍ ,ജില്ലാ പഞ്ചായത്ത് അംഗം എസ്.രാധാദേവി ,ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അഡ്വ.യാസിര്‍.വാര്‍ഡ്മെമ്പര്‍ എം.എസ..ഉദയകുമാരി ,വികസന സമിതി ചെയര്‍മാന്‍ വി.മുരളീധരന്‍നായര്‍ നായര്‍ ,സിവില്‍ സര്‍വ്വീസ് പരിശീലന സ്പോണ്‍സര്‍ സി.രാമകൃഷ്ണന്‍നായര്‍,മംഗലപുരം എ.ഇ രാമകൃഷ്ണന്‍നായര്‍ ,മുന്‍ പി.റ്റി.എ.പ്രസിഡന്‍റ് വി.രാജേന്ദ്രന്‍ നായര്‍ ,പി.റ്റി.എ.പ്രസിഡന്‍റ് ജി.സജയകുമാര്‍ ,പ്രിന്‍സിപ്പാള്‍ എച്ച് .ജയശ്രീ ,മുന്‍ ഹെഡ്മിസ്ട്രസ് എ.റസിയാബീവി ,ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ്ജ് ഷീന .എ എന്നിവര്‍ സംസാരിച്ചു.വി.ശശി എം.എല്‍.യെ ചടങ്ങില്‍ ആദരിച്ചു .