ആട്ടോറിക്ഷയിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന് വില്പന: രണ്ടു പേർ പിടിയിൽ.

വിതുര: തമിഴ്നാട്ടിൽ നിന്ന് ആട്ടോറിക്ഷയിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന് കേരളത്തിൽ വില്പന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ.നാഗർകോവിൽ വടശ്ശേരി മുതലിയാർ തെരുവിൽ ഗണേഷ് രങ്കൻ (38),വെങ്ങാന്നൂർ മുട്ടക്കാട് പെരുമ്പഴുതൂർ നീലകണ്ഠ ഭവനിൽ ഗോപകുമാർ (59) എന്നിവരാണ് വിതുര ഹൈസ്കൂൾ ജംഗ്ഷനിൽ വച്ച് പിടിയിലായത്. ഇവർ കഞ്ചാവ് കടത്തികൊണ്ടു വന്ന ആട്ടോറിക്ഷയും അരക്കിലോ കഞ്ചാവും പൊലീസ് പിടികൂടി.വിതുര സി.എെ എസ്.ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ സുധീഷ്,അഡീഷണൽ സബ് ഇൻസ്പെക്ടർമാരായ ഷിബുകുമാർ, സുധീഷ്, എസ്.സി.പി.ഒമാരായ വിദ്യാധരൻ, വിജയൻ, പ്രദീപ്,ഷിബു,സി.പി.ഒ ജസീൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.