കടയ്ക്കാവൂരിൽ മലയാള പ്രൊഫഷണൽ നാടകത്തിൻറെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

കടയ്ക്കാവൂർ : മലയാള പ്രൊഫഷണൽ നാടക മേഖലയിൽ 100 വർഷം തികഞ്ഞ കടക്കാവൂർ എസ്.എസ് നടനസഭയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി.കടയ്ക്കാവൂർ എസ്.എൻ.വി.എച്ച്.എസ്.എസിൽ കേരള യൂണിവേഴ്സിറ്റി മുൻ ഡയറക്ടറും കോളേജ് ഡെവലപ്മെൻറ് കൗൺസിലറുമായ എം ജയപ്രകാശ് നിർവഹിച്ചു. ചടങ്ങിൽ ഭാരതരത്ന മദർതെരേസ ഗോൾഡ് മെഡൽ പുരസ്കാരം ലഭിച്ച കടയ്ക്കാവൂർ എസ്.എസ് നടനസഭ ചെയർമാൻ ജയരാജനെ ആദരിച്ചു. സൗഹൃദകൂട്ടായ്മ ചെയർമാൻ കടയ്ക്കാവൂർ അജയ് ബോസ്, വർക്കിംഗ് ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജനറൽ കൺവീനർ ബി.എൻ സൈജു രാജ്, ഉണ്ണി ആറ്റിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു