നവീകരിച്ച ആറ്റിങ്ങൽ അയിലം റോഡ് നാടിന് സമർപ്പിച്ചു

ആറ്റിങ്ങൽ: ഒരുകോടി രൂപ ചെലവിട്ട് നിർമ്മിച്ച ആറ്റിങ്ങൽ അയിലം റോഡിന്റെ ഉദ്ഘാടനം ഇന്ന്​ വൈകുന്നേരം ഗ്രാമത്തുംമുക്ക് ജംഗ്ഷനിൽ അഡ്വബി. സത്യൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഏറെ നാളത്തെ ജനങ്ങളുടെ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്ക്കരിക്കപ്പെടാത്ത ആറ്റിങ്ങൽ – അയിലം – തച്ചൂർകുന്ന് – ഗ്രാമത്ത്മൂക്ക് – കിളിത്തട്ട് മുക്ക് റോഡാണ് എംഎൽഎ നാട്ടുകാർക്ക് സമർപ്പിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.