Search
Close this search box.

വാറ്റുചാരായം കടത്തിയയാളെ എക്സൈസ് സംഘം പിടികൂടി

ei0UP9H58984_compress8

വർക്കല : വാറ്റുചാരായം കടത്തിയയാളെ വർക്കല എക്സൈസ് സംഘം പിടികൂടി. കല്ലുവാതുക്കൽ അസീം മൻസിലിൽ അനിമോ(39)നെയാണ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ, കാട്ടുപുതുശ്ശേരി ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും കന്നാസിൽ മൂന്ന് ലിറ്റർ ചാരായവും പിടിച്ചെടുത്തു.

പ്രിവന്റീവ് ഓഫീസർ എ.അഷ്റഫ്, എക്സൈസ് ഓഫീസർമാരായ സജീർ, താരീഖ്, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും തുടർനടപടിയും ഉണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!