Search
Close this search box.

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം:അടൂർ പ്രകാശ് എം.പി ടൂറിസം മന്ത്രിക്ക് കത്തയച്ചു

eiVGDD233709_compress64

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം. പി ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കത്തയച്ചു.

സ്വദേശ് ദർശൻ സ്കീമിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച പദ്ധതി വൈകുന്നത് സംബന്ധിച്ചു മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ നടപടികൾ വേഗത്തിലാക്കാമെന്ന് മന്ത്രി എംപിക്ക്  ഉറപ്പു നൽകിയിരുന്നു.പദ്ധതിക്കു തുക അനുവദിക്കാത്തതു സംബന്ധിച്ച് ലോക്സഭയിൽ രണ്ടു പ്രാവശ്യം ചോദ്യം ഉന്നയിച്ചപ്പോഴും ടെൻഡർ നടപടികൾ പൂർത്തിയായാൽ തുക അനുവദിക്കും എന്ന മറുപടിയാണ് മന്ത്രി നൽകിയത്.

എന്നാൽ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം ശിവഗിരിയിലെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരോടും ടൂറിസ്റ്റുകളോടുമുള്ള അനീതിയാണ്.ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനം എടുക്കണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!