Search
Close this search box.

മടവൂരിൽ കിണറ്റിലകപ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

eiW4QFL65457_compress97

മടവൂർ: മടവൂരിൽ കിണറ്റിലകപ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മടവൂർ കക്കോട്ട് ചരുവിള വീട്ടിൽ സനൽ (23) ആണ് ഏകദേശം 50 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള സ്വന്തം കിണറ്റിലകപ്പെട്ടത്. കൂട്ടുകാരായ ശ്രീജുവും ലിജിനും രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയെങ്കിലും സ്വയം രക്ഷാർത്ഥം തിരിച്ചുകയറി. ആറ്റിങ്ങൽ അഗ്‌നിശമനസേന സ്ഥലത്തെത്തി സനലിനെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. എ.എസ്.റ്റി.ഒ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.റ്റി.ഒ മധുസൂദനൻനായർ, എസ്എഫ്‍ആർഒമാരായ സി.ആർ. ചന്ദ്രമോഹൻ, ഷിജാം, എഫ്‍ആർഒമാരായബിനു, വിദ്യാരാജ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ് എച്ച്.ജി അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!