Search
Close this search box.

നാവായിക്കുളം വലിയകുളത്തിൽ യുവാവിനെ കാണാതായി

ei5X02H30893_compress27

നാവായിക്കുളം : നാവായിക്കുളം വലിയകുളത്തിൽ യുവാവിനെ കാണാതായി. പള്ളിക്കൽ മൂതല മൂഴിയിൽ പാലത്തിനു സമീപം വിക്രമന്റെ മകൻ സച്ചു (20) വിനെയാണ് കാണാതായത് . ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം. ആറ്റിങ്ങൽ നിന്ന് ഫയർഫോഴ്‌സ് രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ആഴമുള്ള കുളത്തിൽ സച്ചുവിനെ കണ്ടെത്താനായില്ല. കുളത്തിൽ നിറയെ ചെളിയായതിനാൽ തിരച്ചിൽ നാളത്തേക്ക് മാറ്റിയതായി കല്ലമ്പലം എസ്. ഐ ഗംഗാ പ്രസാദ്‌ അറിയിച്ചു. നാവായിക്കുളത്തെ വർക്ക് ഷോപ്പ് ജീവനക്കാരനായ സച്ചു എല്ലാദിവസവും കുളത്തിൽ കുളിക്കുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!