ആനാട് ഗ്രാമപഞ്ചായത്തിനെ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ശുചിത്വം, മാലിന്യ സംസ്കരണരംഗങ്ങളില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകളെയാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ പഞ്ചായത്തുകളായി പ്രഖ്യാപനം നടത്താന്‍ തെരെഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്തുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 9 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം, മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള എം.സി.എഫ്, മിനി എം.സി.എഫുകള്‍, തുമ്പൂര്‍മൂഴി, ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്ക്കൂളുകളിലും ഘടകസ്ഥാപനങ്ങളിലും ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു, 19 വാര്‍ഡുകളിലെയും എ.ഡി.എസുകള്‍ക്ക് സ്റ്റീല്‍ പാത്രവും ഗ്ലാസ്സും വാങ്ങി നല്‍കി ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കി.പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങളിലെല്ലാം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഹരിതകര്‍മ്മസേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം നെടുമങ്ങാട് ബ്ലോക്കിലെ ആര്‍.ആര്‍.എഫിലേയ്ക്ക് എത്തിക്കുകയും അവിടെ നിന്നും ലഭിക്കുന്ന ത്രെഡ് ചെയ്ത പ്വാസ്റ്റിക്ക് ഗ്രാമപഞ്ചായത്ത് റോഡുകളുടെ പണിയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി പ്രഖ്യാപിക്കുന്നതിന് ഗവണ്‍മെന്‍റ് തെരെഞ്ഞെടുത്തത്. അതാത് പഞ്ചായത്ത് അവരവരുടെ സാഹചര്യം അനുസരിച്ച് പ്രഖ്യാപനം നടത്തുന്നതിന് ഗവണ്‍മെന്‍റ് അനുവാദം തന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ആനാട് ഗ്രാമപഞ്ചായത്തില്‍ രാവിലെ 7.45 ന് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍ ശുചിത്വ പ്രഖ്യാപനം നടത്തി. ശുചിത്വ പ്രതിഞ്ജ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്തിന്‍റ് ഉപാദ്ധ്യക്ഷ ഷീല സ്വാഗതം ആശംസിച്ചു.മെമ്പര്‍മാരായ സിന്ധു, മൂഴി സുനില്‍, ചിത്രലേഖ, ലേഖ, പാണയം നിസാര്‍, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സതീഷ്, പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.