Search
Close this search box.

കയർ തൊഴിലാളികൾക്കും പദ്ധതി വേണം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് നിവേദനം നൽകി.

 

നവ ഉദാരവൽക്കരണത്തിൻ്റെ ഭാഗമായി പീഡിത വ്യവസായമായി മാറിയ കയർ വ്യവസായത്തിൻ്റെ സംരക്ഷണത്തിനായി സർക്കാരിൻ്റെ സഹായ പദ്ധതികൾക്ക് പുറമെ ഗ്രാമ-ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളുടെ സഹായം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനു നിവേദനം നൽകി. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ എല്ലാ പഞ്ചായത്തുകളിലും നിവേദനം നല്കുകയാണ്. കോടി ക്കണക്കിനു രൂപയുടെ വാർഷിക പദ്ധതികളാണ് ത്രിതല പഞ്ചായത്തുകൾ തയ്യാറാക്കുന്നത്.2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്ന സാഹചര്യത്തിലാണ് ചിറയിൻകീഴ്, കടയ്ക്കാവൂർ ,അഞ്ചുതെങ്ങ്, വക്കം എന്നീ പഞ്ചായത്തുകളിലുള്ള കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുവാനുള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി. ജയശ്രീയ്ക്ക് യൂണിയൻ പ്രസിഡൻ്റ് ആർ.സുഭാഷിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്.യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സെക്രട്ടറിമാരായ പി.മണികണ്ഠൻ, ജി.വ്യാസൻ ,മുൻ ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ്റെ സാന്നിദ്ധ്യത്തിൽ കയർ തൊഴിലാളികൾക്കായി ഈ വർഷം പദ്ധതി ഉണ്ടാകുമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് ഉറപ്പു നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!