മൂന്ന് മാസമായി സൗദിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വക്കം സ്വദേശി മരണപ്പെട്ടു

വക്കം : പക്ഷാഘാതം മൂലം മൂന്നു മാസമായി സൗദിയിൽ അൽ ഖോബാർ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വക്കം സ്വദേശി മരണപ്പെട്ടു. വക്കം കായൽവാരം നാസിം മൻസിലിൽ അബ്ദുൽ സമദിന്റെയും ജമീല ബീവിയുടെയും മകൻ അബ്ദുൽ സമദ് നഹാസ് (48 വയസ്സ്) ആണ് മരണപ്പെട്ടത്.

അൽഖോബാറിൽ ഒരു കടയിലെ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്ന നഹാസിന് മൂന്നു മാസങ്ങൾക്ക് മുൻപാണ് പക്ഷാഘാതം പിടിപെട്ടത്. കിംഗ് ഫഹദ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം.

ഭാര്യ: റീജ. മക്കൾ: സാറ ഷെഹ്‌തസർ, മർഹബ നഹാസ്

ഖബറടക്കം സൗദിയിൽ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.