
വാമനപുരം നിയോജക മണ്ഡലത്തിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 വ്യാപനം സംബന്ധിച്ച് 150 പേർക്ക് പ്രൈമറി കോൺടാക്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് 15/08/2020-ൽ 55 പേർക്കും 17/08/2020-ൽ 60 പേർക്കും ആന്റിജൻ ടെസ്റ്റ് നടത്തി. പുല്ലമ്പാറ പി.എച്ച്.സി കേന്ദ്രീകരിച്ചാണ് ടെസ്റ്റുകൾ നടത്തിയത്. പുല്ലമ്പാറ പഞ്ചായത്തിലെ എല്ലാ ഫലങ്ങളും നെഗറ്റീവ് ആണ്. ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ ടെസ്റ്റ് നടത്തും. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ബാക്കിയുള്ള എല്ലാവരും വരും ദിവസങ്ങളിൽ ടെസ്റ്റ് നടത്താൻ പുല്ലമ്പാറ പി.എച്ച്.സി യ്ക്ക് സമീപമുള്ള മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് അഡ്വ.ഡി.കെ.മുരളി എം.എൽ.എ അഭ്യർത്ഥിച്ചു.