രജിതയ്ക്ക് ജപ്പാനിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ സഹായവുമായി അനന്തപുരി സോൾജേഴ്സ് അസോസിയേഷൻ.

ഉഴമലയ്ക്കൽ : ഉഴമലയ്ക്കൽ സ്വദേശിനി രജിതയ്ക്ക് 2021 മെയ് ജപ്പാനിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ വേണ്ടിയുള്ള മുഴുവൻ ചിലവ് ഏറ്റെടുത്തു കൊണ്ട് അനന്തപുരി സോൾജേഴ്സ് അസോസിയേഷൻ. നെടുമങ്ങാട് താലൂക്ക് ഉഴമലയ്ക്കൽ, കുളപ്പട, സുവർണ്ണ നഗർ കലാഭവനിൽ സുനിലിന്റെ ഭാര്യ രജിതക്ക് ആണ് വെൽഡ്‌ മീറ്റിൽ പങ്കെടുക്കുക എന്ന ആഗ്രഹം അനന്തപുരി സോൾജേഴ്സ് അസോസിയേഷൻ സാക്ഷാത്കരിക്കുന്നത്.

രാജ്യത്തിന്‌ വേണ്ടി 5സ്വർണ്ണ മെഡൽ ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയ രജിത പരിശീലനം നടത്തുന്നതോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പോയാണ് ജീവിതം മുന്നോട്ട് പോകുന്നത്. അനന്തപുരി സോൾജർ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് നേരിട്ട് രജിതയുടെ വീട്ടിൽ എത്തുകയും എല്ലാ സഹായവും നൽകാം എന്ന് ഉറപ്പ് നൽകുകയായിരുന്നു. അതിന്റെ ആദ്യ പടിയായി ചെറിയ ധനസഹായവും പരിശീലനത്തിനായി ജഴ്സിയും നൽകി.

രാജേന്ദ്രപ്രസാദ്, സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള അസോസിയേഷൻ ഭാരവാഹികൾ ആണ് രജിതയുടെ വീട്ടിൽ എത്തിയത്. വേൾഡ് മീറ്റിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും അതിന് വേണ്ടി സഹായമെത്തിച്ച അനന്തപുരി സോൾജർ അസോസിയേഷന് കടപ്പാടും നന്ദിയും അറിയിക്കുന്നതായും രജിത പറഞ്ഞു.