വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ രാവിലെ 8 മണിക്ക് അസോസിയേഷൻ ഓഫീസിനു മുന്നിലെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, ഭരണ സമിതിയംഗങ്ങളായ ബി.പി.ശെൽവകുമാർ, വി.വിജയൻ, ജ്യോതിലക്ഷ്മി, ചന്ദ്രിക എന്നിവരും സിബി, ശ്രീഹരി എന്നിവരും പങ്കെടുത്തു. തുടർന്ന് മധുരവിതരണം നടത്തുകയും ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷനും ഫ്രാക്കും സംയുക്തമായി നടത്തുന്ന ഓൺലൈൻ സ്വാതന്ത്യദിന ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു.