Search
Close this search box.

കിളിമാനൂരിൽ സ്വകാര്യ ബസും കാറും കൂടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

eiAOCG999854

കിളിമാനൂർ: കിളിമാനൂർ – ആറ്റിങ്ങൽ റോഡിൽ കിളിമാനൂരിന് സമീപം ചൂട്ടയിൽ സ്വകാര്യ ബസും കാറും കൂട്ടി യിടിച്ച് കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

കടയ്ക്കൽ ചിതറ ബൗണ്ടർമുക്ക് മുന്നാംഹൗസിൽ ഷറഫുദ്ദീന്റെ മകൻ ഹാഫിസിനാണ് (18) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45-ന് കിളിമാ നൂർ- ആലംകോട്  റോഡിൽ ചൂട്ടയിലാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസും, ആറ്റിങ്ങ ൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറിയ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറോടിച്ചിരുന്ന ഹാഫിസിനെ സാരമായ പരിക്കുകളോടെ തിരു വനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരിൽ ചിലർക്കും ചെറിയ പരിക്കുണ്ട്. ഇവർ കേശവപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. കിളിമാനൂർ പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!