Search
Close this search box.

വെഞ്ഞാറമൂട്ടിൽ രമ്യ ഹരിദാസ് എംപിയുടെ വാഹനം തടഞ്ഞു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി

eiO5MN691823

വെഞ്ഞാറമൂട് : ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. വെഞ്ഞാറമൂട്ടില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുമ്പോള്‍ രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

‘കാറിന്റെ മുന്‍സീറ്റിലായിരുന്നു താന്‍. സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം നിര്‍ത്തി. ഇതിനിടെ ഒന്നുരണ്ടുപേര്‍ വാഹനത്തില്‍ ഇടിക്കുകയും, വാഹനത്തില്‍ കരിങ്കൊടി കെട്ടുകയുമായിരുന്നു. കോണ്‍ഗ്രസുകാര്‍ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു’. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രവര്‍ത്തകരെ മാറ്റിയാണ് എംപിയുടെ വാഹനം കടത്തിവിട്ടത്. പൊലീസില്‍ പരാതി നല്‍കിയതായി രമ്യ ഹരിദാസ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!