Search
Close this search box.

13 കാരിയെ തട്ടികൊണ്ടു പോയ കേസിൽ 53കാരൻ പിടിയിൽ.

ei520KB36411_compress59

 

നെടുമങ്ങാട് :13 കാരിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതി പിടിയിൽ. കരകുളം മുദിശാസ്താംകോട് ചെക്കാലമുകൾ ഐഎച്ച്ഡിപി കോളനി KP II/578 ാം വീട്ടിൽ നിന്നും ഗോൾഡൻ വാലി ഗാർഡൻസ് H.No. 4ൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ് (53) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പത്തൊൻപതാം തീയതി രാത്രി എട്ടരയോട് കൂടി പ്രായപൂർത്തിയാകാത്തതും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടി കൊണ്ടു പോയി പ്രതി അയാളുടെ വീട്ടിൽ താമസിപ്പിച്ച് പെൺകുട്ടിയുടെ കാതിലുണ്ടായിരുന്ന 1 ½ ഗ്രാമോളം തൂക്കം വരുന്ന സ്വർണ കമ്മൽ ഭീഷണിപ്പെടുത്തി ഊരിവാങ്ങിയതിനാണ് ഇയാൾ പോലീസ് പിടിയിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നെടുമങ്ങാട് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ സുനിൽ ഗോപി, ഷിഹാബുദ്ദീൻ, എ.എസ്.ഐ .എസ്.പി.ഷിബു, സി.പി.ഒ. ഷിലു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!