Search
Close this search box.

പള്ളിക്കലിൽ ഭാര്യാസഹോദരിയെ മർദിച്ച യുവാവ് അറസ്റ്റിൽ

eiP0F5Z40494

പള്ളിക്കൽ: പള്ളിക്കലിൽ ഭാര്യാസഹോദരിയെ മർദിച്ച യുവാവ് അറസ്റ്റിൽ.പള്ളിക്കൽ, പകൽക്കുറി ജി.ജെ ഭവനിൽ വിഷ്ണുവിനെ (32) ആണ് പളളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

വിഷ്ണു ഭാര്യാ സഹോദരിയോട് പലതവണ അപമര്യാദയായി പെരുമാറുകയും മേലിൽ ആവർത്തിക്കരുതെന്ന് പറഞ്ഞ് ഭാര്യാ സഹോദരി വിലക്കിയിരുന്നു. ഇതിൻ്റെ വൈരാഗ്യം തീർക്കുന്നതിനായി പ്രതി ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് പകൽക്കുറി മുദിയക്കോണത്തുള്ള വീട്ടിലെത്തി കിടപ്പുമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഭാര്യാസഹോദരിയെ കടന്ന് പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഈ സമയം ബഹളംകേട്ട് ഓടിയെത്തി പ്രതിയുടെ ആക്രമണം തടഞ്ഞ പരാതിക്കാരിയുടെ ജ്യേഷ്ഠത്തിയുടെ മകളേയും അമ്മായി അമ്മയേയും മർദ്ദിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഭാര്യാസഹോദരി പളളിക്കൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഐ എസ് എച്ച് ഒ അജി.ജി.നാഥ്, എസ് ഐ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!