Search
Close this search box.

കടയ്ക്കാവൂരിൽ പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

ei17I0T90418

കടയ്ക്കാവൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്ത കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു(23)വിനെയാണ് കടയ് ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പിന്തുടർന്ന് വർക്കല പുത്തൻചന്തയിൽ വച്ച് ഉപദ്രവിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതിനുശേഷം ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്പിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവർ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!