Search
Close this search box.

ന​ഗരൂര്‍ പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന മലയത്തുവിള കടവിള അം​ഗണവാടി റോഡ് നവീകരണം പൂര്‍ത്തിയായി

eiIYBNC38489

ന​ഗരൂര്‍ പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന മലയത്തുവിള കടവിള അം​ഗണവാടി റോഡ് നവീകരണം പൂര്‍ത്തിയായി. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. വിഷയം പ്രദേശത്തെ സിപിഐ എം നേതൃത്വം നിവേദനമായി ബി സത്യന്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തുകയും എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ​ഗതാ​ഗത യോഗ്യമാക്കുന്നതിന് 18 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ റോഡ് വെള്ളിയാഴ്ച വൈകിട്ട് 5ന് മലയത്തുവിള ജം​ഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ബി സത്യന്‍ എംഎല്‍എ തുറന്നുകൊടുക്കും. ന​ഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് അബി ശ്രീരാജ് സ്വാ​ഗതവും വാര്‍ഡം​ഗം അനോബ് ആനന്ദ് നന്ദിയും പറയും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!