Search
Close this search box.

വെഞ്ഞാറമൂടുകാരുടെ പ്രവാസികൂട്ടായ്മ “വേനൽ” പുതുവത്സരാഘോഷം സംഘടിപ്പിച്ചു

eiF07IR40031

വ്യത്യസ്തമായ ഒരു പുതുവത്സരാഘോഷം സംഘടിപ്പിച്ചതിലൂടെ “വേനൽ” എന്ന വെഞ്ഞാറമൂടുകാരുടെ പ്രവാസിക്കൂട്ടായ്മ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ലോകമൊട്ടുക്കും ജനജീവിതങ്ങളിൽ അപ്രതീക്ഷിതമായി ആഘാതമേൽപിച്ച 2020ൽ നിന്നും പ്രതീക്ഷാനിർഭരമായ പുതുവർഷത്തിലേക്ക്‌ കടക്കുമ്പോൾ ആഘോഷങ്ങളിലെ സാമൂഹികപ്രതിബദ്ധതകൊണ്ടാണ്‌ “വേനൽ” മാതൃകയായത്‌‌.

വേനൽ സാന്ത്വനം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കെയർ ഹോമിൽ വച്ചാണ്‌ പുതുവത്സരാഘോഷം സംഘടിപ്പിക്കപ്പെട്ടത്‌.
മനോരോഗാശുപത്രികളിൽ നിന്ന് ചികിൽസകൊണ്ട്‌ രോഗം മാറിയാലും ബന്ധുക്കളും നാടും തിരസ്കരിക്കുന്ന പാവങ്ങളെ പുനരധിവസിപ്പിക്കുന്ന വെഞ്ഞാറമൂട്ടിലെ സ്ഥാപനമാണിത്‌.
വേനലിന്റെ നാട്ടിലുള്ള അംഗങ്ങൾ അവിടെ ഒത്തുകൂടി അവിടുത്തെ അന്തേവാസികൾക്കൊപ്പം ആഹാരം കഴിച്ചും പുതുവത്സരക്കേക്ക്‌ മുറിച്ചും 2021നെ സ്വാഗതം ചെയ്യുകയായിരുന്നു. ആഘോഷങ്ങളിൽ വേനൽ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സന്തോഷ്‌ വട്ടയം, റിയാസ്‌ വെഞ്ഞാറമൂട്‌, താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. നാട്ടിലും പ്രവാസലോകത്തും മൂല്യാധിഷ്ഠിതമായ സേവനപ്രവർത്തനങ്ങൾ കൊണ്ട്‌ “വേനൽ” വെഞ്ഞാറമൂടിന്റെ പ്രവാസശബ്ദമായി മാറിക്കഴിഞ്ഞു. വേനലിന്റെ ഒത്തൊരുമയും സേവനതൽപരതയും വരുംകാലങ്ങളിലും മാതൃകാപരമായി തുടരുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!