Search
Close this search box.

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ

ei6W84W39739

 

പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിചയം നടിച്ച ശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി. പുനലൂർ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനിൽ ഉണ്ണി(20)ആണ് അറസ്റ്റിൽ ആയത്. പാരിപ്പള്ളിയിലെ ബേക്കറി ജീവനക്കാരനായ ഇയാൾ പള്ളിക്കൽ സ്വദേശിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി സൗഹൃദത്തിൽ ആയ ശേഷം പുനലൂരിൽ എത്തിച്ച് അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു. പെൺകുട്ടിയുമായി പ്രതി മധുരയിൽ എത്തിയ വിവരം പള്ളിക്കൽ പൊലീസിന് ലഭിച്ചു. തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായം തേടി. പ്രതിയുടെ സഞ്ചാരം സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച പൊലീസ് പുനലൂർ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!