Search
Close this search box.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി 9വയസ്സുകാരിയെ പീഡിപ്പിച്ചു, ആറ്റിങ്ങലിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ

eiQPJRJ38287

 

ആറ്റിങ്ങൽ : സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി 9വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ആറ്റിങ്ങലിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായരാ(47)ണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ 13 വയസ്സുള്ള പെൺകുട്ടിയെയാണ് ഇയാൾ മൂന്ന് വർഷങ്ങൾക്ക് മുൻപ് പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്‌. ഇപ്പോൾ ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്തായ ശ്രീകാന്ത് മൂന്ന് വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. തുടർന്ന് സംഭവം ആരോടും പറയാതെ പെൺകുട്ടി തനിക്ക് സിനിമയിൽ അഭിനയിക്കണ്ട എന്ന് മാത്രമാണ് വീട്ടിൽ പറഞ്ഞിരുന്നത്. ഇപ്പോൾ നടന്ന കൗൺസിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.വണ്ടർ ബോയ്സ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും  സംവിധാനം ചെയ്തിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!