സി.പി.എം വലിയകുന്ന് ബ്രാഞ്ചും നൻമകൂട്ടായ്മയുടെയും നേതൃത്വത്തിൽ 200 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

 

ആറ്റിങ്ങൽ: നഗരസഭ വാർഡ് 15 വലിയകുന്നിലാണ് സി.പി.എം ന്റെയും നൻമ മനസ് എന്ന കൂട്ടായ്മയുടെയും നേതൃത്വത്തിൽ 200 കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. ഇതിന്റെ ഉദ്ഘാടനം സി.പി.എം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ ചെയർമാനുമായ എം.പ്രദീപ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എം.താഹിർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.മുരളി, എൽ.സി അംഗം രാമൻകുട്ടി, ബ്രാഞ്ച് സെക്രട്ടറി കിഷോർ കുമാർ, ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ അനസ്, അഖിൽ, സാബു, നൻമ മനസ് കൂട്ടായ്മ അംഗങ്ങളായ നിസാർ, ഓസ്ക്കർ, താഹ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.