Search
Close this search box.

ചിറയിൻകീഴിൽ അച്ഛനും മകളും സഞ്ചരിച്ച ഇരുചക്രവാഹനത്തെ കാര്‍ ഇടിച്ച് തെറിപ്പിച്ചു

ei1SA2G62531

ചിറയിന്‍കീഴ്: അച്ഛനും മകളും സഞ്ചരിച്ച ഇരുചക്രവാഹനത്തെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. പിതാവിനും മകള്‍ക്കും ഗുരുതരമായ പരിക്ക്. ചിറയിന്‍കീഴ് ശിവകൃഷ്ണപുരം ടി പി നിലയത്തില്‍ ദിലീപ്(61), മകള്‍ ദേവി ദിലീപ്(25)എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച്ച് വൈകുന്നേരം ആറു മണിക്ക് ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ആറ്റിങ്ങലില്‍ നിന്ന് ശിവകൃഷ്ണപുരത്തെയ്ക്ക് വരുകയായിരുന്ന ദിലീപും മകളും സഞ്ചരിച്ച ഇരുചക്രവാഹനം ജംഗ്ഷന് സമീപത്തെ ഹമ്പില്‍ കയറി ഇറങ്ങുന്ന സമയം തൊട്ടുപിന്നാലെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ച് വീണ ദിലീപിന്റെ ഇരുകാലുകളിലുടെ കാറിന്റെ മുന്‍ ചക്രം കയറി ഇറങ്ങുകയും ചെയ്തു. ദിലീപിന്റെ കൈയില്‍ വീല് കയറിയാണ് വാഹനം നിന്നത്. വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരുന്ന ദേവുവിന് ഇടിയുടെ ആഘാതത്തില്‍ കാലിന് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ ദിലീപിനെ അടിയന്ത്രര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി. പരിക്കേറ്റ ദീലീപ് റിട്ട: കെ എസ് ആര്‍ടിസി ജീവനക്കാരനാണ്. ചിറയിന്‍കീഴ് സ്വദേശിയായ കാര്‍ ഉടമയ്‌ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!