ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് കമ്മിറ്റി

 

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ്-27(പച്ചംകുളം)MRA ലൈനിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിയ്ക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് കമ്മിറ്റി.ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ മൊബൈൽ ഫോൺ വിദ്യാർത്ഥിയ്ക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം  ശ്രീനാഥ് ചന്ദ്രഗിരിയാണ് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്, വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി നാരായണപിള്ള,വാർഡ് കൗൺസിലർ എസ്.ഷീജ,കൗൺസിലറും ഡി.വൈ.എഫ്.ഐ മേഖല കമ്മിററിയംഗവുമായ നിതിൻ,പച്ചംകുളം യൂണിറ്റ് സെക്രട്ടറി രതീഷ്,യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അധീഷ്,ശ്രീറാം എന്നിവർ പങ്കെടുത്തു.