ചെറുന്നിയൂർ ഗവ : സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി

 

വർക്കല എംജിഎം മോഡൽ സ്കൂൾ 1997 പൂർവ വിദ്യാർത്ഥികളുടെ സ്നേഹസ്പർശം.
ഓൺലൈൻ ക്ലാസ്സ്‌ പഠിക്കാൻ കഴിയാതിരുന്ന
ചെറുന്നിയൂർ ഗവ : സ്കൂളിലെ 10 ആം തരം വിദ്യാർത്ഥിക്കായി എംജിഎം ആയിരൂർ മോഡൽ സ്കൂളിലെ 1997 വർഷത്തിൽ പഠിച്ച പൂർവ വിദ്യാർഥികൾ മൊബൈൽ വാങ്ങി നൽകി. ചടങ്ങിൽ ചെറുന്നിയൂർ ഗവ സ്കൂൾ അധ്യാപകർ , പൂർവ വിദ്യാർഥികൾ,ടീം വർക്കല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.