Search
Close this search box.

അണ്ടൂർക്കോണത്ത് കാറിന്റെ മുൻവശത്തെ ചില്ല് അടിച്ച് തകർത്ത് 45,000 രൂപ കവർന്നതായി പരാതി

eiAVFV037357

 

അണ്ടൂർക്കോണം: അണ്ടൂർക്കോണം ആന താഴ്ച്ചിറയിൽ കാറിന്റെ മുൻവശത്തെ ചില്ല് അടിച്ച് തകർത്ത് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ കവർന്നതായി പരാതി. നെയ്യാറ്റിൻകര തൊഴുകൽ റോഡരികത്ത് പുത്തൻവീട്ടിൽ സുനിലിന്റെ കാറിൽ നിന്നാണ് പണം അപഹരിച്ചത്. സംഭവത്തെ തുടർന്ന് സുനിൽ മംഗലപുരം പൊലീസിൽ പരാതി നൽകി.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കരാർ പണികൾ ഏറ്റെടുത്ത് ചെയ്യുന്ന സുനിൽ ആന താഴ്ച്ചിറ ബണ്ട് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയത്.കാർ റോഡരികിൽ പാർക്ക് ചെയ്ത ശേഷം പണിസ്ഥലത്ത് പോയി തിരിച്ചു വരുമ്പോഴാണ് കാറിന്റെ മുൻവശത്തെ ചില്ല് തകർന്നത് കാണുന്നത്. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് കാറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മംഗലപുരം എസ്.ഐ തുളസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!