Search
Close this search box.

കുട്ടികളുടെ പ്രോജക്ട് വഴിത്തിരിവായി,കടവിള പാറമടയിലെ ജലം ഉപയോഗയോഗ്യം

eiDA2BI8362

 

നഗരൂർ : പ്ലസ് ടു പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ പ്രോജക്ടാണ് കൈമാറിയത്. നഗരൂർ പഞ്ചായത്ത് കടവിള ആയിരവല്ലി പാറമടയിലെ 3 കുളങ്ങളാണ് പ്രോജക്ടിനായി തിരെഞ്ഞടുത്തത്. ലോകാരോഗ്യ സംഘടനയും , B I S ( ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ്റേർഡ്) ഉം നിഷ്കർഷിക്കുന്ന ജലത്തിൻ്റെ രാസ , ഭൗതിക, (PhysicoChemical) ഗുണങ്ങളാണ് പരിശോധിച്ചത്. ജലത്തിലെ സൂക്ഷ്മാണക്കളുടെ സാന്നിദ്ധ്യവും (ബാക്ടീരിയ) പഠനവിധേയമാക്കി .രാസ ഭൗതിക ഘടകങ്ങൾ എല്ലാം തന്നെ നിഷ്കർഷിച്ചിട്ടുള്ള പരിധിക്കുള്ളിലാണ്. എന്നാൽ ബാക്ടീരിയയുടെ സാന്നിധ്യം പ്രകടമാണ്. ഈ കുളങ്ങൾ മലിനമാകാതെ സംരക്ഷിക്കപ്പെട്ടാൽ ,ശുദ്ധീകരിച്ച് ജലദൗർലഭ്യത്തിന് പരിഹാരമാകും. വിദ്യാർത്ഥികളായ ഗാഥ എം ലക്ഷമി , സൽമാൻ ഉൾ ഫാരിസ് , ആർ എസ് ഗണേശ് ,കൃഷ്ണ കൃപാൽ ആർ എസ് , മുഹമ്മദ് റോഷിൻ എന്നിവർ ഷീന വി.കെ , ഡോ: വിജയ ലക്ഷമി എൽ ജെ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
സ്കൂൾ ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ കുട്ടികളോടൊപ്പം പഞ്ചായത്ത് പ്രസിഡൻറ് ഡി സ്മിതക്ക് റിപ്പോർട്ട് കൈമാറി. വൈസ് പ്രസിഡൻ്റ് അബി രാജ് , പഞ്ചായത്ത് സെക്രട്ടറി , മറ്റ് മെമ്പർമാരും സന്നിഹിതരായിരുന്നു. നഗരൂർ വില്ലേജ് ഓഫീസർക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!