ബൈക്കിലെത്തിയയാൾ കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു.

 

മാറനല്ലൂർ:ബൈക്കിലെത്തിയയാൾ കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു. കണ്ടല കവലയിൽ പ്രവർത്തിക്കുന്ന കണ്ടല തടത്തരികത്ത് ഷാജി മൻസിലിൽ മജീദിന്റെ ഭാര്യ ഷെഹറുബാൻ ബീവിയുടെ കടയിലാണ് സംഭവം നടന്നത്.

പൾസർ ബൈക്കിലെത്തിയ യുവാവ് റോഡിന് മറുവശത്ത് ബൈക്ക് വെച്ച ശേഷം കടയിലെത്തി പഴം ആവശ്യപ്പെട്ടു. പഴമെടുത്ത് പൊതിയുന്നതിടെയാണ് മാല പൊട്ടിച്ചത്. ഉടനെ ഇവർ ഇയാളുടെ കൈയിൽ പിടിച്ചതിനെ തുടർന്ന് മാലയുടെ കുറച്ചു ഭാഗം കൈയിൽ കിട്ടി. നിലവിളി കേട്ട് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ എത്തിയപ്പോഴേയ്ക്കും ബൈക്കെടുത്ത് യുവാവ് കാട്ടാക്കട ഭാഗത്തേക്കു കടന്നുകളഞ്ഞു മാല നാലരപ്പവൻ തൂക്കംവരുമെന്നാണ് പറയുന്നത്.