വെഞ്ഞാറമൂട്ടില്‍ 14 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 42 കാരൻ അറസ്റ്റിൽ.

 

വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടില്‍ 14 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 42 കാരൻ അറസ്റ്റിൽ.
വെഞ്ഞാറമൂട് നെല്ലനാട് ഉദിമൂട്, ശിവാലയത്തിൽ ഷിജു(42) പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയുടെ അമ്മയുമായി ഷിജു സൗഹൃദത്തിലായിരുന്നു. വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു ഷിജു എന്നും രാത്രിയില്‍ പെണ്‍കുട്ടി കിടന്ന് ഉറങ്ങിയ സമയമാണ് ഷിജു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുള്ളവരെ അറിയിക്കുകയും, വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വെഞ്ഞാറമൂട് സിഐ സൈജു നാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിജുവിനെ കസ്റ്റഡിയിലെടുത്തത്. പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.