ആറ്റിങ്ങലിൽ കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

ആറ്റിങ്ങൽ : കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കോവിഡ് കാരണം ഏർപ്പെടുത്തിയ ഡൂട്ടി ക്രമീകരണം ശാസ്ത്രീയമായി പുനർനിർണ്ണയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നവംബർ 5ന് പണിമുടക്കും, ഒക്ടോബർ 28 ന് സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാർച്ചും സഘടിപ്പിക്കും. ഇതിൻ്റെ ഭാഗമുള്ള സൂചനാ പ്രതിഷേധ ധർണ്ണാസമരം ഇന്ന് ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ നടന്നു. പ്രതിഷേധ ധർണ്ണ സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റും, മുൻ എം.എൽ.എയുമായ അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കെഎസ്ആർറ്റിഇഎ സംസ്ഥാന സെക്രട്ടറി ഇ.സുരേഷ്, ആർ.പി അജി, സി. എസ് അജയകുമാർ, അർ ജഗനാഥൻ, ബി.പ്രവീൺ ചന്ദ്ര എന്നിവർ നേതൃത്വം നൽകി. പൊതു മേഘലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളായ ശമ്പള പരിഷ്ക്കരണവും, വർഷങ്ങളായി തുച്ചമായ വേതനം പറ്റി ഒരു ആനുകുല്യവും ഇല്ലാതെ ജോലി ചെയ്തുവരുന്ന എം.പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് അഡ്വ.ബി.സത്യൻ ആവശ്യപ്പെട്ടു.