Search
Close this search box.

വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വില്പന, എക്സൈസ് സംഘം ഒരാളെ പിടികൂടി

eiAQXQN93512

 

നെടുമങ്ങാട് : കല്ലറ, പാങ്ങോട്, ഭാരതന്നൂർ എന്നീ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും അന്യസംസ്ഥാനത്ത് നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിവിധ പൊതികളാക്കി വിൽപന നടത്തിവന്ന രണ്ടുപേരിൽ ഒരാളെ എക്സൈസ് പിടികൂടി.മിതൃമ്മല മഠത്തുവാതുക്കൽ കുന്നുംപുറത്തു വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അനന്തകൃഷ്ണ(24)നെയാണ് പിടികൂടിയത്. രണ്ടാം പ്രതി കല്ലറ തണ്ണിയം കിഴക്കുംകര പുത്തൻവീട്ടിൽ വിഷ്ണുരാജ് സംഭവ സ്ഥലത്തു നിന്നും ഓടിപ്പോയി..

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസും വാമനപുരം എക്‌സൈസ് റേഞ്ച് ഓഫീസും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കല്ലറ വെള്ളംകുടി തണ്ണിയം എന്ന സ്ഥലത്തു ആളൊഴിഞ്ഞ വീട്ടിൽ വച്ച് 1.560kg കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ അനന്തകൃഷ്ണനെയും വിഷ്ണുരാജിനെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇനി വിഷ്ണുരാജിനെ പിടികൂടാനുണ്ട്. വിഷ്ണുരാജ് അന്യ സംസ്ഥാനത്തു നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിന് തൃശൂർ ഡിവിഷനിൽ NDPS കേസിൽ ഉൾപ്പെട്ട പ്രതിയാണ്.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബിആർ സുരൂപിന്റെയും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്‌ക്വാഡിന്റെ തലവനായ ആർ രാജേഷിന്റെയും നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ് ബി ആദർശ്, മോഹൻകുമാർ പ്രിവന്റ്റീവ് ഓഫീസർമാരായ നാസറുദ്ദീൻ, പിഡി പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജീർ,ശ്രീകാന്ത്, മുഹമ്മദ്‌ മിലാദ്, ശ്രീകേഷ്, സജിത്ത്, ഹാഷിം,അൻസർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!