പോത്തൻകോട്ട് വീട്ടിൽ പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ

 

പോത്തൻകോട്: പണം ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ സുഹൃത്തിൻറെ വീട്ടിൽ പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ . കടകംപള്ളി കരിക്കകം വാർഡിൽ പുതുവൽ പുത്തൻ വീട്ടിൽ ഹരികൃഷ്ണൻ (28),കരിക്കകം വാർഡിൽ പുതുവൽ പുത്തൻവീട്ടിൽ സാമുവൽ ജോയി (20) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 15ന് രാത്രി 12 30 ഓടെയാണ് സംഭവം.
കൈതക്കുഴി ഷാലു ഭവനിൽ രാജേന്ദ്രന്റെ വീട്ടിലാണ് അക്രമം നടന്നത്. ബൈക്കിലെത്തിയ പ്രതികൾ വീടിന് നേരെ പടക്കം എറിഞ്ഞ് ജനൽ ഭാഗത്ത് തട്ടി ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിക്കുകയായിരുന്നു. വീട്ടുകാർ എഴുന്നേറ്റപ്പോൾ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.
സംഭവശേഷം കരിക്കകം ഹൗസിനു സമീപം ഒളിവിൽ കഴിഞ്ഞു വരവേയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

പോത്തൻകോട് എസ്എച്ച്ഒ ശ്യാം, എസ്ഐ വിനോദ് വിക്രമാദിത്യൻ, എസ് സി പി ഒ മാരായ ഹക്കിം,രതീഷ്, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.