Search
Close this search box.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകർത്ത കേസിൽ 3 പേർ അറസ്റ്റിൽ..

eiSSRSH87882

നെടുമങ്ങാട്: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകർത്ത കേസിൽ 3 പേർ അറസ്റ്റിൽ. നെടുമങ്ങാട്, മഞ്ച, പേരുമല, കുണ്ടയത്ത് പുത്തൻവീട്ടിൽ വിക്ടർ രാജ് (42), ആര്യനാട് പറണ്ടോട് ബക്ഖണ്ടര്ഴമുക്ക് പി.ആർ ഭവനിൽ മുഹമ്മദ് റാസി (39), ആര്യനാട് പറണ്ടോട് പി.ആർ ഭവനിൽ മുഹമ്മദ് റാഫി (36) എന്നിവരെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 മണിയോടു കൂടി മഞ്ച പേരുമല എന്ന സ്ഥലത്ത് മദ്യപിച്ച് ബഹളം വയ്ക്കുന്നതായി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ പോലീസ് കണ്ട്രോൾ റൂം വാഹനം സ്ഥലത്തെത്തുകയും റോഡിൽ കരിങ്കല്ല് പിടിച്ചുവച്ച് മാർഗ്ഗ തടസം സൃഷ്ടിച്ച് ബഹളം വച്ച് നിന്നിരുന്ന പ്രതികൾ മാർഗ്ഗ തടസം മാറ്റാൻ ശ്രമിച്ച എസ് ഐ മണിക്കുട്ടൻ നായരേയും സിവിൽ പോലീസ് ഓഫീസർ ദിപിനേയും ദേഹോപദ്രവം ഏൽപ്പിക്കുകയും പോലീസ് വാഹനം തകർക്കുകയും ചെയ്തതിനാണ് പിടിയിലായത്.

നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻറ നേതൃത്വത്തിൽ എസ്.ഐമാരായ സൂര്യ, സുരേഷ് കുമാർ പ്രൊബേഷൻ എസ് ഐ റോജോ, സിവിൽ പോലീസ് ഓഫീസർമാരായ ബാദുഷ, ഷാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!