Search
Close this search box.

ലോട്ടറി പിടിച്ചുപറിച്ചെടുത്ത കേസിൽ യുവാവ്

images (8)

നെടുമങ്ങാട് :ലോട്ടറി വില്പനക്കാരനിൽ നിന്ന് ലോട്ടറി പിടിച്ചുപറിച്ചെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് മന്നൂർകോണം കുന്നത്തുമല തടത്തരികത്തു വീട്ടിൽ രവിയെയാണ് (48) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ രവി കഴിഞ്ഞ ദിവസം രാവിലെ 10.45ന് നെടുമങ്ങാട് കല്ലിംഗൽ ജംഗ്ഷനിൽ ബെവ്കോ ഔട്ട്‌‌ലെറ്റിനു സമീപം വച്ച് ലോട്ടറി വില്പനക്കാരനായ മണിയനിൽ (65) നിന്നാണ് കേരള സർക്കാർ നിർമ്മൽ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകൾ ദേഹോപദ്രവം ഏല്പിച്ച് പിടിച്ചു പറിച്ചെടുത്തത്.
മണിയന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രവി പിടിയിലായത്. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു സി, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!