Search
Close this search box.

കടം നൽകിയ പണം തിരികെ ചോദിച്ചതിനു  യുവാവിനെ ആക്രമിച്ചു ; രണ്ടു പേർ അറസ്റ്റിൽ

IMG-20231012-WA0012

കല്ലമ്പലം:കടം നൽകിയ പണം തിരികെ ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ചുbപരിക്കേൽപ്പിച്ച കേസിൽ  രണ്ടുപേരെ കല്ലമ്പലം പോലീസ് പിടികൂടി.

നാവായിക്കുളം കണ്ണങ്കരക്കോണം ചരുവിള പുത്തൻവീട്ടിൽ അനീഷ് (22), അനീഷിൻ്റെ  ബന്ധുവായ കുമ്മിൾ പുല്ലുപണ പാറവിള വീട്ടിൽ സാബു (37) എന്നിവരാണ് അറസ്റ്റിലായത്.

നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ വായനശാലക്ക് സമീപം ആറിന് രാത്രി ഒമ്പതരയോടെ ഇരുപത്തിയെട്ടാം മൈൽ മേലെ കൈപ്പട വീട്ടിൽ പ്രശോഭിനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

കടമായി നൽകിയ  പണം തിരികെ ചോദിച്ചതിൻ്റെ  വൈരാഗ്യത്തിൽ കമ്പും, കൊടുവാളും കൊണ്ടും
ആക്രമിക്കുകയായിരുന്നുവെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!