തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടക ശില്പശാല സംഘടിപ്പിച്ചു

 

മംഗലപുരം : വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടക ശില്പശാല സംഘടിപ്പിച്ചു.സ്കൂള്‍ ആഡിറ്റോറിയത്തില്‍ പ്രധാന അധ്യാപകന്‍ സുജിത്ത്.എസ്സിന്‍റെ അധ്യക്ഷതയില്‍ നടന്ന ശില്പശാല വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ,സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍, ജാസ്മിന്‍.എസ്, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫ്രെയിം അനാമിക, വിദ്യാരംഗം കണ്‍വീനര്‍ ബീന.എസ്, ബിസ്മി.എല്‍.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തോന്നയ്ക്കല്‍ രവി തുടര്‍ന്ന് നാടക ക്ലാസ് കൈകാര്യം ചെയ്തു.