Search
Close this search box.

കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ചയാൾ കല്ലമ്പലത്ത് അറസ്റ്റിൽ…

eiOG8123477

കല്ലമ്പലം : കടമ്പാട്ടുകോണത്ത് ബസ് ഓവർ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവറെ മർദിച്ച casi കാർ ഡ്രൈവർ അറസ്റ്റിൽ.

കൊല്ലം, മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിനുസമീപം കളീക്കൽ കടപ്പുറം വീട്ടിൽ അരുൺ(30) ആണ് അറസ്റ്റിലായത്. കടമ്പാട്ട് കോണത്തിനു സമീപം ഞായറാഴ്ചയാണ് സംഭവം. കാർ ഓടിച്ച് വന്ന പ്രതി കെ.എസ്.ആർ.ടി.സി.ബസിനെ ഓവർ ടേക്ക് ചെയ്ത് തടഞ്ഞ് നിർത്തി യാത്രക്കാരുടെ മുന്നിൽ വെച്ച് ബസ് ഡ്രൈവറെ മർദിക്കുകയായിരുന്നെന്നാണ് പരാതി. പട്രോളിങ്ങിനിടെ വിവരം അറിഞ്ഞെത്തിയ കല്ലമ്പലം ഇൻസ്പെക്ടർ അനൂപ് ആർ.ചന്ദ്രന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!