മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്ക് കിഴുവിലം കൊച്ചാലുംമൂട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അന്നം നൽകി മാതൃക കാട്ടി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അന്നശ്രീ പദ്ധതി പ്രകാരം കുട്ടികൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ്പൊതിച്ചോർ നൽകിയത്.അന്നശ്രീ പദ്ധതി 915 ദിവസം പിന്നിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉത്ഘാടനം ചെയ്തു. പദ്ധതിയുടെ കോർഡിനേറ്ററും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പാൾ ആർ.കെ.രാധാമണി, ആർ.എം.ഒ.ഡോ.രാജേഷ്സ്കൂൾ മാനേജർമാഹീൻ അബൂബേക്കർ അദ്ധ്യാപകരായ സുരേഷ്, ജോൺ ഹെൻട്രി, സിന്ധു, സബീന,സുഗന്ധി, വിനിത, ഇന്ദിര, രമ്യ,ശ്രീലേഖ, ധന്യ മോഹൻ ദാസ് ,കെ.ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
