വെഞ്ഞാറമൂട് :നാല്പതാമത് മാസ്റ്റേഴ്സ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് മീറ്റിൽ വെഞ്ഞാറമൂട് സ്വദേശിനിയും ട്രാഫിക്ക് വാർഡനുമായ ശൈലജ നേടിയത് രണ്ടു സ്വർണ്ണം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന നാല്പതാമത് മാസ്റ്റേഴ്സ് മീറ്റിൽ ഷോട്പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശിനിയും പട്ടം ട്രാഫിക് പോലിസ് സ്റ്റേഷനിലെ ട്രാഫിക് വാർഡനുമായ ശൈലജ സ്വർണ്ണം നേടിയത്. ശൈലജയ്ക്ക് ഇത് കൂടാതെ ഹാമ്മർ ത്രോ,ജാവലിൻ ത്രോ എന്നീ മത്സരങ്ങൾ നടത്താതെ തന്നെ നാഷണൽ മീറ്റിൽ മത്സരിക്കാൻ സെലക്ഷൻ ലഭിക്കുകയും ചെയ്തു. ടോണി ജോസഫ് ആണ് ഭർത്താവ്. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി റെമോ മകൻ ആണ്.
