കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ തച്ചൻകോട് കേന്ദ്രമാക്കി ആരംഭിച്ച സോഷ്യൽ വെൽഫെയർ സൊസൈറ്റി മുൻ മന്ത്രി നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് തച്ചൻകോട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ആദ്യ നിക്ഷേപം സ്വീകരിച്ചു.ബ്ളോക്ക് പഞ്ചായത്തംഗം മിനി,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുറ്റിച്ചൽ വേലപ്പൻ,ചന്ദ്രബാബു,ബാഹുലേയൻ,പി.എസ്.വിജയൻ നെല്ലിമൂട്,പ്രഭാകരൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.